Site icon Fourteen Kerala – 14 Kerala News

റോഡില്‍ പടർന്ന ഓയിലിൽ നിയന്ത്രണം വിട്ട് ബൈക്കുകള്‍ തെന്നി മറിഞ്ഞു, യുവാവിന് പരിക്ക്

പാലക്കാട്: മണ്ണാർക്കാട് നൊട്ടൻ മലയിലും എടക്കലിലും ദേശീയപാതയിൽ വീണ ഓയിലിൽ തെന്നിവീണ് അഞ്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്. രാവിലെയാണ് നൊട്ടൻമല കഴിഞ്ഞുള്ള വളവിലും എടക്കലിലുമാണ് ബൈക്ക് യാത്രക്കാർ വീണത്.കൂടാതെ അപകടത്തില്‍ തെങ്കര സ്വദേശി ഗോകുലം വീട്ടിൽ ഗോകുലിന്‍റെ കൈയുടെ എല്ല് പൊട്ടി.

കൂടെയുണ്ടായിരുന്ന കോൽപ്പാടം സ്വദേശി നിധീഷിനു പരിക്കേൽക്കുകയും ചെയ്തു . റോഡിൽ ഓയിൽ പോയതറിഞ്ഞ് മണ്ണാർക്കാട് നിന്ന് അഗ്നിരക്ഷാ സേനയെത്തി പരിശോധിച്ചെങ്കിലും വാഹനങ്ങൾ കയറിയിറങ്ങി ഓയിലിന്റെ അംശം പോയിരുന്നുവെന്ന് അധികൃതര്‍ സേന അറിയിച്ചു.

Exit mobile version