Site icon Fourteen Kerala – 14 Kerala News

കണ്ണൂരിൻ്റെ മലയോരം പുലിപ്പേടിയിൽ; പുലിയെ കണ്ടിട്ടും സ്ഥിരീകരിക്കാതെ വനംവകുപ്പ്

കണ്ണൂർ : കേളകം പഞ്ചായത്തിലെ വെണ്ടേക്കുംചാൽ പ്രദേശത്തു പുലിയെ കണ്ടതായി നാട്ടുകാർ പറയുമ്പോഴും പുലിയുടെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിക്കാതെ വനംവകുപ്പ്. കേളകം പഞ്ചായത്തിലെ അഞ്ചാംവാർഡ് ഉൾപ്പെട്ട വെണ്ടേക്കുംചാലിൽ ഞായറാഴ്ച്ച രാത്രികണ്ടവന്യമൃഗത്തെച്ചൊല്ലി നാട്ടുകാരും വനംവകുപ്പും തമ്മിലുള്ള തർക്കം രൂക്ഷ മാവുകയാണ്.

അനു ജോബിൻ എന്ന വീട്ടമ്മയാണ് വീട്ടുമുറ്റത്തോടു ചേർന്ന റോഡിൽ പുലിയെ കണ്ടതായി അവകാശപ്പെട്ടത്. നായ്ക്കൾക്കു ഭക്ഷണം കൊടുക്കാൻ പുറത്തിറങ്ങിയപ്പോഴാണ് ശരീരത്തിൽ പുള്ളികളുള്ള വലിയ വന്യമൃഗത്തെ കണ്ടത്. നായ്ക്കൾ നിർത്താതെ കൂരയ്ക്കുന്നുണ്ടായിരുന്നു. തിണ്ണയിൽ നിന്നിരുന്ന കുട്ടികളും ജീവിയെകണ്ടു. വിവരമറിഞ്ഞ് തിരച്ചിൽ നടത്തിയ നാട്ടുകാരും തൊട്ടടുത്ത് തോട്ടത്തിൽ പുലിയെ നേരിൽ കണ്ടു. പുലി അതിവേഗം ഓടിപ്പോയതു കണ്ടതായും നാട്ടുകാർ പറയുന്നു.

സ്ഥലത്തെത്തിയ വനപാലകർ ജാഗ്രതാ നിർദേശം നൽകി. മൈക്ക് അനൗണ് സ്മെന്റും നടത്തി. ഇന്നലെ പ്രദേശത്തെ വിദ്യാർഥികൾ സ്കൂളിൽ പോയിട്ടില്ല. റബർ തോട്ടങ്ങളിൽ ടാപ്പിങ്ങും നടന്നില്ല. വനപാലകർ രാത്രിയിലും ഇന്നലെ പകലും തിരച്ചിൽ തുടർന്നെങ്കിലും പുലിയെ കണ്ടെത്തിയില്ല. പുലി തന്നെയാണ് പ്രദേശത്തുള്ളതെന്നുറപ്പിക്കാൻ സമീപത്തുള്ള നീർച്ചാലിനോട് ചേർന്ന് ക്യാമറ സ്ഥാപിച്ചു. 8 ദിവസം മുൻപ് ഈ സ്ഥലത്തിന് സമീപമുള്ള മീശക്കവലയിലെ റബർ തോട്ടത്തിൽ ടാപ്പിങ് നടത്തിയിരുന്ന കർഷകരും തൊഴിലാളികളും മരച്ചില്ലയിൽ ഇരിക്കുന്ന പുലിയെ കണ്ടിരുന്നു.

എന്നാൽ, വനപാലകർ സ്ഥലത്ത് പരിശോധന നടത്തി മടങ്ങിയതല്ലാതെ ആശങ്കയകറ്റാൻ നടപടിയെടുത്തിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തു വരുമ്പോൾ ക്യാമറ സ്ഥാപിക്കുക മാത്രമാണ് ഇപ്പോൾ വകുപ്പിന്റെ ഭാഗത്തുണ്ടാകുന്ന നടപടി. മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴിയിലും പുലിയെ നേരിൽ കണ്ടതായി നാട്ടുകാർ. ടാപ്പിങ് തൊഴിലാളി കാരായി രവീന്ദ്രനാണ് പുലിയെകണ്ടത്. മുടക്കോഴി പിപിആർ മെമ്മോറിയൽ സ്കൂളിന് സമീപത്തെ റബർ തോട്ടത്തിൽ ടാപ്പിങ്ങിനിടെ ഇന്നലെ പുലർച്ചെ നാലോടെയാണ് സംഭവം.

15 അടി ദൂരത്തിൽ പുലിയെകണ്ട ഭയന്ന് കാരായി രവീന്ദ്രനും ഒപ്പമൊള്ള ടാപ്പിങ് തൊഴിലാളിയും പിന്നോട്ടു മാറി രക്ഷപ്പെട്ടു. നേരം വെളുത്ത ശേഷമാണ് ബാ ക്കിറബർ മരങ്ങൾ ടാപ്പ് ചെയ്തത്. മുടക്കോഴി – കടുക്കാപാലം റോഡിനോട് ചേർന്നാണ് ഇന്ന് ലെപുലിയെകണ്ട റബർത്തോട്ടം.

വനംദ്രുത കർമ സേന ആർ ആർടി ഡപ്യൂട്ടി റേഞ്ചർ ശശികു മാർചെങ്ങൽ വീട്ടിൽ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം.രാജൻ, വൈ.ഷിബു മോൻ, ഫോറസ്റ്റ് വാച്ചർമാരായ രാമചന്ദ്രൻ കാര ക്കാടൻ, ചന്ദ്രൻ, വേണു എന്നിവ രുടെനേതൃത്വത്തിൽ വനപാലകർ തിരച്ചിൽ നടത്തിയെങ്കിലും സൂചന ലഭിച്ചില്ല. പ്രദേശത്ത് നി രീക്ഷണം ശക്തമാക്കുമെന്ന്വനം വകുപ്പ് അറിയിച്ചു. 2 ദിവസം മുൻപ്, ഒരു കിലോ മീറ്റർ അകലെ തില്ലങ്കേരി കാവും പടിമുക്കിൽ പുലിയെ കണ്ടിരുന്നു.

Exit mobile version