Site icon Fourteen Kerala – 14 Kerala News

ഉടുമ്പിനെ കൊന്ന് കറിവെച്ച് കഴിച്ചു; നാല് പേര്‍ അറസ്റ്റില്‍

കോതമംഗലം: ഉടുമ്പിനെ കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. വാളറ അഞ്ചാം മൈല്‍ സെറ്റില്‍മെന്റിലെ പൊന്നപ്പന്‍ (52), കെയ്യിക്കല്‍ കെ എം ബാബു(50), തെപ്പെറമ്പില്‍ ടി കെ മനോഹരന്‍, മകന്‍ മജേഷ് (20) എന്നിവരാണ് അറസ്റ്റിലായത്.

ജനുവരി 26ന് മൂന്ന് കലുങ്ക് ഭാഗത്ത് നിന്നാണ് ആറ് കിലോയിലധികം തൂക്കം വരുന്ന കൂറ്റന്‍ ഉടുമ്പിനെ ഇവര്‍ വേട്ടയാടി പിടിച്ചത്. പിന്നീട് നാല് പേരും ഇറച്ചി വീതം വെച്ച് കറി വെച്ച് കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വാളറ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സിജി മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ആയുധങ്ങളും കറി വെക്കാന്‍ ഉപയോഗിച്ച പാത്രങ്ങളും ബാക്കി വന്ന ഇറച്ചിയും പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Exit mobile version