Site icon Fourteen Kerala – 14 Kerala News

ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി;ലോക്കൽ സമ്മേളനങ്ങളിലേക്ക് കടന്ന് സിപിഐഎം

പാർട്ടി കോൺഗ്രസിന് മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി,ലോക്കൽ സമ്മേളനങ്ങളിലേക്ക് കടക്കുകയാണ് സിപിഐഎം. കണ്ണൂർ ജില്ലയിലെ ലോക്കൽ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും. ആകെയുള്ള 225 ലോക്കൽ കമ്മറ്റികളിൽ മുപ്പത് ലോക്കലുകളിലാണ് ആദ്യ ദിനം സമ്മേളനം.

എടയന്നൂർ, പാട്യം, കൂത്തുപറമ്പ് സൗത്ത്, മാടായി, മാണിയൂർ എന്നീ അഞ്ച് ലോക്കൽ കമ്മറ്റികൾ ഈ സമ്മേളന കാലയളവിൽ വിഭജിക്കപ്പെടും. തീരുമാനം ജില്ലാ നേതൃത്വം കൈക്കൊണ്ടു കഴിഞ്ഞു. ആകെയുളള 3838 ബ്രാഞ്ചുകളിൽ കൊവിഡ്കണക്കിലെടുത്ത് 78 ഇടങ്ങളിൽ സമ്മേളനങ്ങൾ മാറ്റി വച്ചിട്ടുണ്ട്.

240 ബ്രാഞ്ചുകൾ കൂടി ഈ സമ്മേളന കാലയളവിൽ ജില്ലയിൽ കൂട്ടിച്ചേർക്കപ്പെട്ടു. ഇതോടെ ആകെ ബ്രാഞ്ചുകളുടെ എണ്ണം4062 ആയി. സംസ്ഥാനത്തുടനീളം വനിതകളെ നേതൃ നിരയിലെത്തിച്ച സിപിഐഎം കണ്ണൂരിൽ 139 ബ്രാഞ്ചുകളിലാണ് വനിതകളെ സെക്രട്ടറിമാരക്കിയത്. കൂടുതൽ വനിതകളെ കേഡർമാരാക്കുന്നതിന്റെ ഭാഗമായാണിത്.

മൂന്ന് ദമ്പതിമാരും ഇത്തവണ ജില്ലയിൽ ബ്രാഞ്ച് സെക്രട്ടറിമാരായി. നവംബർ ആദ്യ വാരത്തോടെ ഏരിയാ സമ്മേളനങ്ങൾക്കും ജില്ലയിൽ തുടക്കമാകും.

Exit mobile version