Site icon Fourteen Kerala – 14 Kerala News

ഇന്ന് രാജ്യം 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കും; ഡൽഹിയിൽ കനത്ത സുരക്ഷാ ക്രമീകരണം

ഇന്ന് രാജ്യം 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കും. ഇതിന്റെ ഭാ​ഗമായി ഡൽഹിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യ ഐക്യത്തിന്റെ ഉത്തമ മാതൃകയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ച് റിപ്പബ്ലിക്ക് ദിനം മുന്നിർത്തി രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും ഇതിനകം സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

പരമാധികാര റിപ്പബ്ലിക്ക് ആകാൻ തിരുമാനിച്ചതിന്റെ 74 ആം വാർഷികമാണ് ഇന്ന് രാജ്യം ആഘോഷിയ്ക്കുന്നത്. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. രാജ്പഥിന്റെ മുഖം മിനുക്കിയെത്തിയ കർത്യവ്യപഥിലാണ് ഗംഭീരമായ റിപ്പബ്ലിക്ക് ദിന പരേഡ് നടക്കുക. സൈനിക, അർദ്ധ സൈനിക, പൊലീസ് വിഭാഗങ്ങൾക്ക് പുറമേ എൻ.സി.സി സ്കൗട്ട്സ്, വിവിധ സംസ്ഥാനങ്ങളുടെ പ്ലോട്ടുകൾ അടക്കമുള്ളവ റിപ്പബ്ലിക്ക് ദിനഘോഷത്തിന് മാറ്റ് കൂട്ടും.

ഈജിപ്ത് പ്രസിഡന്റ് അൽ ഫത്താ അൽ സിസി ആണ് ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനത്തിലെ മുഖ്യ അതിഥി. ഡൽഹിയിൽ ത്രി ലെയർ പ്രോട്ടക്ഷനാണ് ഒരുക്കിയിട്ടുണ്ട്. 6500 അധികം പൊലീസുകാരെ സുരക്ഷാ മേൽ നോട്ടങ്ങൾക്കായ് ഡൽഹിയിൽ വിന്യസിച്ചിച്ചു. നിരന്തരമായി ഡ്രോൺ സാന്നിധ്യം ഉണ്ടായ പാക് – പഞ്ചാബ് അതിർത്തിയിലും, കശ്മീരിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലെയും റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

Exit mobile version