Site icon Fourteen Kerala – 14 Kerala News

ബൈക്കിൽ കഞ്ചാവ് കടത്ത്; പാൽ ചുരത്ത് യുവാവും യുവതിയും പിടിയിൽ

കണ്ണൂര്‍: ബൈക്കില്‍ കടത്തുകയായിരുന്ന 750 ഗ്രാം കഞ്ചാവുമായി യുവതിയും യുവാവും എക്‌സൈസിന്റെ പിടിയില്‍. ബൈക്ക് യാത്രക്കാരായ പാല്‍ച്ചുരത്തെ തോട്ടവളപ്പില്‍ അജിത് കുമാര്‍ (42) നീണ്ടു നോക്കി ഒറ്റപ്ലാവില്‍ സേതുമാധവന്റെ ഭാര്യ ശ്രീജ ( 39 ) എന്നിവരാണ് പിടിയിലായത്. പേരാവൂര്‍ എക്‌സൈസ് സംഘം പാല്‍ ചുരം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

കൊട്ടിയൂര്‍, നീണ്ടു നോക്കി ഭാഗങ്ങളില്‍ കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് എക്‌സൈസ് അറിയിച്ചു. എക്‌സൈസ് കമ്മിഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡ് അംഗമായ എം പി സജീവന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പേരാവൂര്‍ എക്‌സൈസ് നടത്തിയ തന്ത്രപരമായ നീക്കങ്ങളാണ് പ്രതികള്‍ പിടിയിലാവാന്‍ കാരണം. പ്രതികളെ ഇന്ന് കുത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

Exit mobile version