Site icon Fourteen Kerala – 14 Kerala News

ഇടുക്കിയിൽ ബൈക്ക് സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഇടുക്കി : മറയൂര്‍ റോഡില്‍ ബൈക്ക് സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തമിഴ്‌നാട് കൊയമ്പത്തൂര്‍ കമ്പളപ്പെട്ടി പൂവല്‍പരത്തി സ്വദേശി വിക്രം(23)ണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന ഉദുമല്‍പ്പെട്ട രുദ്രപാളയം സ്വദേശി രാധാക്യഷ്ണന്‍ (23) ഉദുമല്‍പ്പെട്ട സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. പൊങ്കല്‍ ആഘോഷത്തിന്റ ഭാഗമായാണ് രാധാക്യഷ്ണനും സുഹ്യത്ത് വിക്രവും മൂന്നാറിലെത്തിയത്.

രണ്ടുദിവസം മൂന്നാറിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ഇരുവരും ബൈക്കില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ മറയൂരില്‍വെച്ച് എതിരെ വന്ന സ്‌കൂള്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

നാട്ടുകാരുടെ നേത്യത്വത്തില്‍ ഇരുവരെയും ഉദുമല്‍പ്പെട്ട ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെയാണ് വിക്രം മരിച്ചത്. അമിതവേഗതയാണ് അപകടത്തില്‍ ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പിതാവ്- രംഗസ്വാമി, മാതാവ്-ക്യഷ്ണവേണി, സഹോദരി നര്‍മദ.

Exit mobile version