Site icon Fourteen Kerala – 14 Kerala News

വയനാട്ടിൽ കടുവയെ മയക്കുവെടിവെച്ചു

വയനാട്: വയനാട് പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയില്‍ കണ്ട കടുവയെ മയക്കുവെടിവച്ചു. കടുവയുടെ കാലിനാണ് വെടിയേറ്റത്. ആറ് തവണ വെടിവച്ചതായി ഡിഎഫ്ഒ പറഞ്ഞു. വനം വകുപ്പ് സംഘം കടുവയ്ക്കായി തിരച്ചില്‍ തുടരുകയാണ്. എന്നാല്‍ പുതുശ്ശേരിയിലിറങ്ങിയ കടുവ തന്നെയാണോ ഇത് എന്നതില്‍ സ്ഥിരീകരണമില്ല.

വെടിയേറ്റ കടുവ മറ്റൊരു സ്ഥലത്തേക്ക് മാറി. ഏതാനും സമയത്തിനകം കടുവ മയങ്ങിവീഴുമെന്നും ദൗത്യസംഘം പടിഞ്ഞാറത്തറ കുപ്പാടിത്തറ നടേമ്മലില്‍ വച്ചാണ് കടുവയെ മയക്കുവെടിവച്ചത്. രണ്ട് റൗണ്ട് മയക്കുവെടിയാണ് വച്ചത്. മൂന്ന് ദിവസമായി ഭീതി പരത്തുകയും കര്‍ഷകനെ ആക്രമിച്ച്‌ കൊലപ്പെടുത്തുകയും ചെയ്ത കടുവയാകാം ഇതെന്ന് നിഗമനം. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം.

Exit mobile version