Site icon Fourteen Kerala – 14 Kerala News

തലശ്ശേരിയിൽ വീട്ടിനകത്ത് ബോംബ് സ്ഫോടനം; യുവാവിന് ഗുരുതര പരിക്ക്

കണ്ണൂർ : തലശ്ശേരിയിൽ വീട്ടിനകത്ത് ബോംബ് സ്ഫോടനം, യുവാവിന് ഗുരുതര പരിക്ക്. കണ്ണൂർ ജില്ലയിലെ തലശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ തലശ്ശേരി ലോട്ടസ് ടാക്കീസിന് സമീപത്തെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് യുവാവ് ചികിത്സയിലാണ്.

നടമ്മൽ ഹൗസിൽ ജിതിനെന്ന യുവാവിന് വീട്ടിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റത്. ജിതിനെ ആദ്യം കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ പരിക്കിന്‍റെ അവസ്ഥ ഗുരുതരമായതിനാൽ പിന്നീട് അവിടെ നിന്ന് കണ്ണൂർ മെഡിക്കൽ കോളജ് ആശുപതിയിലേക്ക് മാറ്റി.

ഒന്നിലധികം ബോംബുകൾ ഉണ്ടാവാനാണ് സാധ്യതയെന്നും ഇത് സംബന്ധിച്ച് അധികം വൈകാതെ വ്യക്തതയുണ്ടാകുമെന്നും കണ്ണൂർ കമ്മീഷണർ അജിത്ത് കുമാർ ഐ.പി. എസ് പറഞ്ഞു.

Exit mobile version