Site icon Fourteen Kerala – 14 Kerala News

കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ മാനന്തവാടി സ്വദേശി മരിച്ചു

കല്‍പ്പറ്റ: കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. മാനന്തവാടി പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് (50) എന്ന സാലുവാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് കൃഷിയിടത്തില്‍ വെച്ച് തോമസിനെ കടുവ ആക്രമിച്ചത്.

സാരമായി പരുക്കേറ്റ തോമസിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമിത്തിനിടെ ഹൃദയ സ്തംഭനമുണ്ടാവുകയായിരുന്നു. കടുവയുടെ ആക്രമണത്തില്‍ സാലുവിന്റെ കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്നു.

തോമസ് മരിച്ചതോടെ വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തമാണ്. കടുവയെ മയക്കുവെടിവെച്ച് പിടികൂടാനാണ് നീക്കം നടക്കുന്നത്. എനനാല്‍ വെടിവെച്ചു കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Exit mobile version