Site icon Fourteen Kerala – 14 Kerala News

സ്വിഫ്റ്റ് ബസില്‍ എം.ഡി.എം.എയുമായി’ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

സുല്‍ത്താന്‍ ബത്തേരി: കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസില്‍ ചില്ലറ വില്‍പനക്കായി കടത്തുകയായിരുന്ന എം.ഡി.എം.എ.യുമായി രണ്ട് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി 9.30 യോടെ മുത്തങ്ങ ചെക്‌പോസ്റ്റിലെത്തിയ ബാംഗ്ലൂര്‍- പത്തനംതിട്ട സ്വിഫ്റ്റ് ബസിലെ യാത്രക്കാരായ പാലക്കാട് മണ്ണാര്‍ക്കാട് അലനെല്ലൂര്‍ പള്ളിക്കാട്ടുതൊടി വീട്ടില്‍ പി.ടി. ഹാഷിം (25), അലനെല്ലൂര്‍ പടിപ്പുര വീട്ടില്‍ പി. ജുനൈസ് (23) എന്നിവരാണ് പിടിയിലായത്.

ഇവരില്‍ നിന്ന് അതിമാരക മയക്കുമരുന്ന് വിഭാഗത്തില്‍പെട്ട 27.02 ഗ്രാം എം.ഡി.എം.എ.യാണ് കണ്ടെത്തിയത്. പാലക്കാടിന്‍റെ വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്യാനുള്ളതായിരുന്നു മയക്കുമരുന്നെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബെംഗളൂരുവില്‍ നിന്നും വാങ്ങി ബസില്‍ കടത്തുന്ന വഴിയാണ് എക്‌സൈസിന്‍റെ പിടിയിലാകുന്നത്.

പൊതു മാര്‍ക്കറ്റില്‍ ഇത്രയും അളിവിലുള്ള എം.ഡി.എം.എ.ക്ക് 50,000 രൂപ വരെ വിലയുണ്ട്. മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദീന്‍റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. പ്രിവന്‍റീവ് ഓഫീസര്‍മാരായ പി.കെ. പ്രഭാകരന്‍, ടി.ബി. അജീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.കെ. ബാലകൃഷ്ണന്‍, കെ.കെ. സുധീഷ് എന്നിവര്‍ പങ്കെടുത്തു

Exit mobile version