Site icon Fourteen Kerala – 14 Kerala News

തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു

തൊടുപുഴ: ഇടുക്കി പുല്ലുപാറയ്ക്ക് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. പതിമൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

കടുവാപ്പറയില്‍ വെച്ച് കര്‍ണാടകയില്‍ നിന്നെത്തിയ സംഘം സഞ്ചരിച്ച ട്രാവലര്‍ റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇരുപത്തഞ്ചടിയോളം താഴ്ചയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്.

Exit mobile version