Site icon Fourteen Kerala – 14 Kerala News

ഒറ്റപ്പാലത്ത് കാറും ലോറിയും കൂട്ടിയിടിച്ചു; ഒരു മരണം

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് തൃത്താല സ്വദേശി മരിച്ചു. തൃത്താല കക്കാട്ടിരി കൂമ്പ്രചേരത്ത് വളപ്പിൽ മുഹമ്മദ്(79) ആണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് 2.30 ന് ശേഷം ഒറ്റപ്പാലം തെന്നടി ബസാറിൽ വെച്ചായിരുന്നു അപകടം. വാണിയംകുളത്ത് നിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും കുളപ്പുള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

പത്തിരിപ്പാലയിൽ നിന്ന് സുഹൃത്തിനെ കണ്ട് കാറിൽ മടങ്ങുന്നതിനിടെയായിരുന്നു അപകടം.

Exit mobile version