Site icon Fourteen Kerala – 14 Kerala News

കൊച്ചിയില്‍ മോഡലിനെ ബലാത്സംഗം ചെയ്ത കേസ്; പ്രതി ഡിമ്പിള്‍ ലാംബേക്ക് ജാമ്യം

കൊച്ചി : കാറിനുള്ളില്‍ മോഡലിനെ ബലാത്സംഗംചെയ്ത കേസില്‍ നാലാം പ്രതിയായ ഡിമ്പിള്‍ ലാംബേക്ക് ജാമ്യം. കര്‍ശന വ്യവസ്ഥയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ബലാത്സംഗത്തിന് മറ്റ് പ്രതികള്‍ക്ക് ഒത്താശ ചെയ്തുവെന്നായിരുന്നു ഡിമ്പിളിനെതിരായ കുറ്റം. അറസ്റ്റിലായി 53 ദിവസം പിന്നിട്ടപ്പോഴാണ് ജാമ്യം ലഭിച്ചത്. പീഡനത്തിനിരയായ യുവതിയുടെ സുഹൃത്താണ് ഡിമ്പിള്‍ ലാംബ.

കഴിഞ്ഞ നവംബറിലാണ് കൊച്ചിയില്‍ ഓടുന്ന കാറില്‍ വെച്ച് മോഡലായ പത്തൊമ്പതുകാരി കൂട്ടബലാത്സംഗത്തിനിരയായത്. ബാറില്‍ കുഴഞ്ഞുവീണ യുവതിയെ താമസസ്ഥലത്തെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റിയ ശേഷമായിരുന്നു ബലാത്സംഗം.

Exit mobile version