Site icon Fourteen Kerala – 14 Kerala News

പത്തനംതിട്ടയിൽ 10 സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ

പത്തനംതിട്ട: പത്തനംതിട്ടയില്‍ പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. ചന്ദനപ്പള്ളി റോസ് ഡെയില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സ്‌കൂള്‍ വാര്‍ഷികത്തിന് വിതരണം ചെയ്ത ചിക്കന്‍ ബിരിയാണി കഴിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.

രാവിലെ 11 മണിക്ക് സ്‌കൂളില്‍ എത്തിച്ച ഭക്ഷണം കുട്ടികള്‍ക്ക് നല്‍കിയത് വൈകിട്ട് ആറുമണിയ്ക്കായിരുന്നു വെന്ന് ആരോപണം. കൊടുമണ്ണിലുള്ള ക്യാരമല്‍ എന്ന ഹോട്ടലില്‍ നിന്നാണ് സ്‌കൂളില്‍ ബിരിയാണി എത്തിച്ചത്. ഹോട്ടലില്‍ പരിശോധന നടത്തുമെന്ന് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Exit mobile version