Site icon Fourteen Kerala – 14 Kerala News

ശബരിമല കതിന നിറയ്ക്കുന്നതിനിടെ പൊള്ളലേറ്റയാള്‍ മരിച്ചു

മാളികപ്പുറത്ത് വെടി വഴിപാടിനിടെ കതിനപൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റയാള്‍ മരിച്ചു. ചെങ്ങന്നൂര്‍ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടശ്ശേരില്‍ എ ആര്‍ ജയകുമാറാണ് മരിച്ചത്. 70 ശതമാനം പൊള്ളലേറ്റ ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

മാളികപുറത്ത് ഉണ്ടായത് തീപിടുത്തമാണെന്നായിരുന്നു പത്തനംതിട്ട കളക്ടറുടെ റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം കൃത്യമായി നടന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. വെടിമരുന്ന സൂക്ഷിക്കുന്നത് മതിയായ സുരക്ഷയില്ലാതൈന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു

Exit mobile version