Site icon Fourteen Kerala – 14 Kerala News

വാളയാർ ഡാമിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

വാളയാർ: വാളയാർ ഡാമിൽ അപകടത്തിൽ പെട്ട വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൂർണ്ണേഷിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോയമ്പത്തൂർ കാമരാജ് നദർ ഷൺമുഖന്റെ മകനാണ് പൂർണേഷ്. ഇനി രണ്ടുപേരെ കണ്ടെത്താനുണ്ട്. കോയമ്പത്തൂർ സുന്ദരാപുരം സ്വദേശികളായ സഞ്ജയ് , ആന്റോ ജോസഫ് എന്നീ വിദ്യാർഥികളെയാണ് ഇനി കണ്ടെത്താൻ ഉള്ളത്. 

ഇന്നലെ പകൽ ഒന്നരയോടെയാണ് അഞ്ചം​ഗ സംഘം വാളയാർ ഡാമിലെത്തിയത്. ഡാമിലെ തമിഴ്നാട് പിച്ചനൂർ ഭാ​ഗത്താണ് സംഘം കുളിക്കാൻ ഇറങ്ങിയത്. ആദ്യം വെള്ളത്തിൽ പെട്ട സഞ്ജയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൂർണേഷും ആന്റോ ജോസഫും അപകടത്തിൽ പെട്ടത്. കൂടുതൽ ആഴത്തിലേക്കിറങ്ങിയ മൂന്നുപേരും മണലെടുത്ത കുഴികളിൽ മുങ്ങിത്താഴുകയായിരുന്നു. 

കഞ്ചിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റും സ്കൂബ സംഘവും എത്തി മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താനായിരുന്നില്ല. മഴയുള്ള കാലാവസ്ഥയും തിരച്ചിലിന് തിരിച്ചടിയായിരുന്നു. ഇന്ന് രാവിലെ ആണ് പൂർണേഷിന്റെ മൃതദേഹം കണ്ടെത്തിയത്. മറ്റുളള രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്.

കോയമ്പത്തൂർ മളമച്ചാൻപെട്ടി ഒറ്റക്കാൽ മണ്ഡപം ഹിന്ദുസ്ഥാൻ പോളിടെക്നിക്ക് കോളജിലെ കമ്പ്യൂട്ടർ എൻ്‍ജിനിയറിങ് ഒന്നാം വർഷ 
വിദ്യാർഥകളാണ് ഇവർ 

Exit mobile version