Site icon Fourteen Kerala – 14 Kerala News

സ്വന്തം വീട്ടില്‍ നിന്ന് ഭാര്യയുടെയും മക്കളുടെയും ആഭരണങ്ങള്‍ മോഷ്ടിച്ചു; പ്രതി പിടിയില്‍

മലപ്പുറം: സ്വന്തം വീട്ടില്‍ നിന്ന് ഭാര്യയുടെയും മക്കളുടെയും ആഭരണങ്ങള്‍ മോഷ്ടിച്ച പ്രതി പിടിയില്‍. മലപ്പുറം വാഴക്കാട് സ്വദേശി വാവൂര്‍ കരിമ്പില്‍ പിലാശേരി അബ്ദുല്‍ റാഷിദാണ് അറസ്റ്റിലായത്. നാല് ദിവസം മുന്‍പ് ഇയാള്‍ സഹോദരനുമായെത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കളളനെ പിടികൂടിയത്.

വീട്ടിലെ അലമാര ഉള്‍പ്പെടെ പൊളിച്ചായിരുന്നു മോഷണം. റാഷിദിന്റെ ഭാര്യയുടേയും സഹോദരന്‍ ഇബ്രാഹീമിന്റെ ഭാര്യയുടെയും കുട്ടികളുടെയും സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിരുന്നു. വാഴക്കാട് പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് മോഷണം നടത്തിയത് അബ്ദുള്‍ റാഷിദ് ആണെന്ന് കണ്ടെത്തിയത്. സ്വര്‍ണം ഇയാള്‍ എടവണ്ണപ്പാറയിലെ സ്വകാര്യ സ്ഥാപനത്തില്‍ കൊണ്ടുപോയി പണയം വെച്ചിരുന്നു. ഈ സ്വര്‍ണം പോലീസ് കണ്ടെടുത്തു. ഇബ്രാഹീമിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Exit mobile version