Site icon Fourteen Kerala – 14 Kerala News

ശശി തരൂർ ഇന്ന് കോട്ടയത്ത്; എൻഎസ്എസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും

ശശി തരൂർ ഇന്ന് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തും. മന്നം ജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ച പൊതുസമ്മേളനം തരൂർ ഉദ്ഘാടനം ചെയ്യും. മന്നം സമാധിയിലും അദേഹം പുഷ്പാർച്ചന നടത്തും. തരൂർ ഒഴികെ മറ്റു ഒരു കോൺഗ്രസ് നേതാക്കൾക്കും യോഗത്തിൽ ക്ഷണമില്ല.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയടക്കം രൂക്ഷമായി വിമർശിച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ തരൂരിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നത് കോൺഗ്രസ് നേതൃത്വത്തെ അലോസരപ്പെടുത്തുണ്ട്. തരൂരിൻ്റെ ചിത്രം മാത്രം ഉൾപ്പെടുത്തി എൻഎസ്എസ് നേതൃത്വം നേരത്തെ നോട്ടിസ് ഇറക്കിയിരുന്നു.

Exit mobile version