Site icon Fourteen Kerala – 14 Kerala News

സന്തോഷ് ട്രോഫി; ആന്ധ്രക്കെതിരെ കേരളത്തിന് എതിരില്ലാതെ അഞ്ച് ഗോളുകള്‍ക്ക് ജയം

കോഴിക്കോട് : സന്തോഷ് ട്രോഫിയില്‍ ആന്ധ്രക്കെതിരെ കേരളത്തിന് എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് വിജയം. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ സ്ക്കോർ ചെയ്ത് മത്സരത്തിന്റെ ആധിപത്യം കേരളം കയ്യടക്കിയിരുന്നു.

ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ അബ്ദു റഹീം മൂന്നാം ഗോള്‍ അടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ നിജോയുടെ കോര്‍ണറില്‍ നിന്ന് വിശാഖ് മോഹന്‍ നാലാമതും വല ചലിപ്പിച്ചു. 62ആം മിനുട്ടില്‍ വിഗ്‌നേഷ് കൂടെ ഗോള്‍ നേടിയതോടെ അഞ്ചു ഗോളുമായി കേരളം ആധിപത്യം ശക്തമാക്കി വിജയം രുചിച്ചു. മൂന്ന് മത്സരങ്ങളില്‍ നിന്ന് 9 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്താണ്.

ആദ്യ മത്സരത്തില്‍ രാജസ്ഥാനെതിരെ എതിരില്ലാത്ത ഏഴ് ഗോളിന്റെ ജയമായിരുന്നു കേരളം നേടിയത്. രണ്ടാം മത്സരത്തില്‍ ബീഹാറിനെതിരെയും വിജയം ആവര്‍ത്തിച്ചു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബീഹാറിനെ കീഴടക്കിയത്. മറുവശത്ത് രണ്ട് തുടര്‍ തോല്‍വികളുടെ ഭാരവുമായാണ് ഫോമിലുള്ള കേരളത്തിനെതിരെ ആന്ധ്ര ഇറങ്ങിയത്. ആദ്യ കളിയില്‍ മിസോറാമിനോട് എതിരില്ലാത്ത മൂന്ന് ഗോളിനും രാജസ്ഥാനോട് ഏക ഗോളിനുമാണ് ആന്ധ്ര പരാജയപ്പെട്ടത്. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ആന്ധ്ര. ഗോള്‍ വ്യത്യാസത്തില്‍ പിന്നിലുള്ള ബീഹാറാണ് അവസാന സ്ഥാനത്ത്.

Exit mobile version