Site icon Fourteen Kerala – 14 Kerala News

കണ്ണൂരില്‍ 66 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 66 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കാസര്‍കോട് ബേക്കല്‍ സ്വദേശി കുന്നില്‍ അബൂബക്കറാണ് കസ്റ്റംസിന്റെ പിടിയിലായത്.

ദുബായില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് 1241 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സോക്‌സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

Exit mobile version