Site icon Fourteen Kerala – 14 Kerala News

വീടുകളിൽ നഗ്നനായെത്തി മോഷണം നടത്തിയിരുന്ന മോഷ്ടാവ് പിടിയില്‍

പാലക്കാട്: വീടുകളില്‍ നഗ്‌നനായെത്തി മോഷണം നടത്തിയിരുന്ന മോഷ്ടാവ്  പിടിയില്‍. നിരവധി മോഷണക്കേസുകളിലെ പ്രതിയായ ചെമ്പലോട് മോഹനനാണ് പിടിയിലായത്. പിടിയിലാകാതിരിക്കാന്‍ നഗ്‌നനായി ശരീരത്തില്‍ എണ്ണതേച്ചാണ് ഇയാള്‍ മോഷണത്തിന് എത്തിയിരുന്നത്.

പാലക്കാട് നോര്‍ത്ത്, സൗത്ത് പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. വീടുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളിലെ വിലപിടിപ്പുളള വസ്തുക്കളാണ് പ്രധാനമായും മോഹനന്‍ മോഷ്ടിച്ചിരുന്നത്. വീടിന്റെ ജനലുകളിലൂടെയും മറ്റും മോഷണം നടത്തി സ്ത്രീകളുടെ വസ്ത്രങ്ങള്‍ എടുത്തുകൊണ്ടുപോകുന്നതും പ്രതിയുടെ രീതിയാണ്.

Exit mobile version