Site icon Fourteen Kerala – 14 Kerala News

ആറളം ഫാമിൽ വീട്ടുമുറ്റത്ത് കാട്ടാന ചെരിഞ്ഞ നിലയിൽ

കണ്ണൂർ : ആറളം ഫാമിൽ വീട്ടുമുറ്റത്ത് കാട്ടാന ചെരിഞ്ഞ നിലയിൽ. പതിമൂന്നാം ബ്ലോക്ക് പാലക്കുന്നിൽ ആണ് ഇന്ന് പുലർച്ചയോടെ ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആൾ താമസമില്ലാത്ത വീട്ടുമുറ്റത്താണ് സംഭവം നടന്നത്.

വനം വകുപ്പ് അധികൃതരും പോലീസും സ്ഥലത്തെത്തി. കഴിഞ്ഞദിവസവും മറ്റൊരു കാട്ടാന ഇവിടെ ചെരിഞ്ഞിരുന്നു.  പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്.

Exit mobile version