Site icon Fourteen Kerala – 14 Kerala News

കണ്ണൂരിൽ സ്കൂളിനകത്ത് ജീപ്പിൽ വിദ്യാർത്ഥികളുടെ ഞെട്ടിക്കുന്ന അഭ്യാസ പ്രകടനം; കുട്ടികൾ തെറിച്ചുവീണു

കണ്ണൂർ: കണ്ണൂർ മമ്പറത്ത് സ്കൂളിനകത്ത് ജീപ്പിൽ വിദ്യാർത്ഥികളുടെ ഞെട്ടിക്കുന്ന അഭ്യാസ പ്രകടനം. മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികളാണ് അഭ്യാസ പ്രകടനം നടത്തിയത്.

സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ അഭ്യാസ പ്രകടനത്തിന്‍റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നത്. ജീപ്പിലെ അഭ്യാസപ്രകടനത്തിനിടയിൽ പല കുട്ടികളും തെറിച്ച് വീഴുന്നതും വീഡിയോയിൽ കാണാം. എന്നാൽ കുട്ടികൾ തെറിച്ചുവീണിട്ടും സാഹസിക പ്രകടനം തുടരുകയായിരുന്നു.

Exit mobile version