Site icon Fourteen Kerala – 14 Kerala News

ഇടുക്കിയിൽ മുതിരപ്പുഴയാറിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി

ഇടുക്കി : കുഞ്ചിത്തണ്ണി എല്ലക്കല്ലിനു സമീപം മുതിരപ്പുഴയാറിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. പോത്തുപാറ സ്വദേശി ജിജിയെ (46)ആണ് കാണാതായത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.

ജിജിയുൾപ്പെടെ മൂന്നു പേർ മുതിരപ്പുഴയാർ നീന്തിക്കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന രണ്ടു പേർ നീന്തിരക്ഷപെട്ടെങ്കിലും ജിജി ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം.

തുടർന്ന് നാട്ടുകാരും, രാജാക്കാട് പൊലീസും, ഫയർഫോഴ്‌സും പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും ജിജിയെ കണ്ടെത്താൻ കഴിഞ്ഞില്ല. രാത്രിയായതിനാൽ തെരച്ചിൽ അവസാനിപ്പിച്ചു.

ഇന്ന് രാവിലെ വീണ്ടും ജിജിക്കായി തെരച്ചിൽ പുനരാരംഭിച്ചിരിക്കുകയാണ്. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.

Exit mobile version