Site icon Fourteen Kerala – 14 Kerala News

കൊവിഡ്; ഹോമിയോ ആശുപത്രികളിലും ഡിസ്പെന്‍സറികളിലും ചികിത്സ നടത്താം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോമിയോ ആശുപത്രികളിലും ഡിസ്പെന്‍സറികളിലും കൊവിഡ് ചികിത്സ നടത്താം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ അനുമതി നല്‍കി. ഹോമിയ ആശുപത്രികളില്‍ നിന്ന് ഇതുവരെ കൊവിഡ് പ്രതിരോധ മരുന്നുകള്‍ മാത്രമാണ് നല്‍കിയിരുന്നത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. 

ഹോമിയോ ഡോക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. കൊവിഡിന് ഹോമിയോ ചികിത്സ നടത്താമെന്ന് സുപ്രീംകോടതിയും കേന്ദ്ര ആയുഷ് വകുപ്പും ഉത്തരവിറക്കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് യാതൊരു ഉത്തരവും പുറപ്പെടുവിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഹോമിയോ ഡോക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

Exit mobile version