Site icon Fourteen Kerala – 14 Kerala News

പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

വയനാട്: അച്ഛന്‍റെ കൂടെ നടന്നു പോയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. പൂത്തൂർ വയൽ സ്വദേശിയായ നിഷാദ് ബാബുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൂടാതെ സംഭവ സമയത്ത് നാട്ടുകാർ പിടികൂടിയ നിഷാദിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാമെന്ന വ്യാചേന നാട്ടുകാരെ വിദഗ്ധമായി പറ്റിച്ച് ഓട്ടോയിൽ കയറ്റി രക്ഷപ്പെടുത്താൻ ശ്രമിച്ച ഓട്ടോ ഡ്രൈവറായ പുത്തൂർവയൽ സ്വദേശിയായ അബുവിനെതിരെയും പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.

മുഖ്യപ്രതിയായ നിഷാദ് മുമ്പും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. രണ്ട് പ്രതി കളെയും കോടതി റിമാൻഡ് ചെയ്തു

Exit mobile version