Site icon Fourteen Kerala – 14 Kerala News

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നടപടി; ദർശന സമയം ഒരു മണികൂർ നീട്ടി

പത്തനംതിട്ട : ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നടപടി. തീർത്ഥാടകർക്ക് തൃപ്തികരമായ ദർശനം ഉറപ്പാക്കാൻ പ്രതിദിന തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി. ദർശന സമയം ഒരു മണികൂർ നീട്ടി.

പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഒരുക്കും.പ്രതിദിന ദർശനം 90,000 ആയി പരിമിതപ്പെടുത്തും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം ദേവസ്വം മന്ത്രി കൂടി പങ്കെടുത്ത് ആഴ്ച തോറും ഉന്നതതല യോഗം ചേർന്ന് നടപടിക്രമങ്ങൾ വിലയിരുത്തും.

കൊവിഡ് കാലത്തെ നിയന്ത്രണങ്ങളെല്ലാം നീക്കിയതോടെ ശബരിമലയിൽ ഇത്തവണ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിസവങ്ങളിൽ തിരക്ക് അനിയന്ത്രിതമായിരുന്നു. ഈ സാഹചര്യത്തിൽ തീർത്ഥാടകർ തൃപ്തികരമായ ദർശനം നടത്തി സുരക്ഷിതരായി മടങ്ങുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Exit mobile version