Site icon Fourteen Kerala – 14 Kerala News

കടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം കരക്കടിഞ്ഞു

ആലപ്പുഴ : ആലപ്പുഴ കടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം കരക്കടിഞ്ഞു. എ ആ‍ർ ക്യാമ്പിലെ എഎസ്ഐ ഫെബി ഗോണ്‍സാലസിന്‍റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.

ഇന്നലെ വൈകിട്ട് വരെ ഇദ്ദേഹം ആലപ്പുഴ ക്യാമ്പിലുണ്ടായിരുന്നു. ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശിയാണ് ഫെബി ഗോണ്‍സാലസ്. ഇന്ന് രാവിലെ 8.30 ഓടെയാണ് മൃതദേഹം ആലപ്പുഴ കടപ്പുറത്ത് അടിഞ്ഞത്.

പിന്നീട് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഫെബി ​ഗോൺസാലസിന്റെ മൃതദേഹം ആണെന്ന് തിരിച്ചറിഞ്ഞത്. പൊലീസ് ഇൻക്വസ്റ്റ് നടത്തുകയാണ്. ഗോൺസാലസിന്റേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം.

ക്യാമ്പിലെന്തെങ്കിലും പ്രശ്നം ഉള്ളതായി അറിയില്ലെന്നാണ് ക്യാമ്പ് കമാന്റന്റ് അറിയിച്ചത്. മൃതദേഹത്തിൽ പരിക്കുകളില്ല. എന്നാൽ ആത്മഹത്യയുടെ കാരണം എന്തെന്ന് ഇതുവരെയും വ്യക്തമല്ല.

Exit mobile version