Site icon Fourteen Kerala – 14 Kerala News

പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവം; റിപ്പോർട്ടിൽ അതൃപ്തിയെന്ന് കുടുംബം

ആലപ്പുഴ: പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും ആലപ്പുഴ മെഡിക്കൽ കോളേജിൽ മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന അന്വേഷണ റിപ്പോർട് തള്ളി കുടുംബം. ചികിത്സാ പിഴവെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും ആ റിപ്പോർട്ട് ഡോക്ടർമാരെ രക്ഷിക്കാൻ കെട്ടിച്ചമച്ചുണ്ടാക്കിയതാനെന്നും ബന്ധുക്കൾ പറഞ്ഞു.

കൂടാതെ സീനിയർ സർജൻ ഡോക്ടർ തങ്കു കോശിയെ കുറിച്ച് പരസ്പര വിരുദ്ധമായാണ് അധികൃതർ സംസാരിക്കുന്നതെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. ഡോ. തങ്കു പ്രസവസമയം ലേബർ മുറിയിൽ ഉണ്ടായിരുന്നുവെന്ന് സൂപ്രണ്ട് പറയുമ്പോൾ എന്നാൽ ജോലി കഴിഞ്ഞ് പോയിരുന്നു എന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ്സംഭവം നടന്നത്.

സിസേറിയന് പിന്നാലെ കുഞ്ഞും മണിക്കുറുകൾക്കകം അമ്മയും മരിച്ചത്തോടെ അപർണയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത് വരികയും ആശുപത്രിയിൽ ഏറെ നേരം സംഘർഷാവസ്ഥയായിരുന്നു.

Exit mobile version