Site icon Fourteen Kerala – 14 Kerala News

ലൈംഗീക പീഡന പരാതിയില്‍ വടകര സ്വദേശിയായ തങ്ങള്‍ അറസ്റ്റില്‍

പാലക്കാട് : ലൈംഗീക പീഡന പരാതിയില്‍ വടകര സ്വദേശിയായ തങ്ങള്‍ അറസ്റ്റില്‍. വടകര എടോടി മശ്ഹൂര്‍ മഹലില്‍ സൈനുല്‍ ആബിദ് തങ്ങളാണ് (48) പിടിയിലായത്. തന്റെ വീട്ടുകാരുടെ ആത്മീയ ഉപദേശി എന്ന പരിഗണന മറയാക്കി വര്‍ഷങ്ങളോളം ലൈംഗീകമായി ഉപദ്രവിച്ചുവെന്നാണ് കോതകുറിശി സ്വദേശിയായ 37 കാരിയുടെ പരാതി.

അറസ്റ്റിലായ സൈനുല്‍ ആബിദ് തങ്ങളുടെ മുത്തശ്ശന്‍ പരാതിക്കാരിയുടെ കുടുംബത്തിന്റെ ആത്മീയ ഗുരുവായിരുന്നു. ഇദ്ദേഹത്തിന്റെ മരണ ശേഷം പേരക്കുട്ടിയായസൈനുല്‍ ആബിദ് പുതിയ തങ്ങളായി പരാതിക്കാരിയുടെ വീട്ടുകാരെ സമീപിച്ചു .

16 വയസ്പ്രായമുള്ളപ്പോള്‍ പുതിയ തങ്ങളെ പരിചരിക്കാന്‍ വീട്ടുകാര്‍ പരാതിക്കാരിയെ നിയോഗിയ്ക്കുകയും ചെയ്തു. അന്ന് മുതല്‍ പലവട്ടം ഇയാള്‍ തന്നെ ലൈംഗീകമായി പീഢിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. മുഖ്യമന്ത്രിക്ക് യുവതി നല്‍കിയ പരാതി പ്രകാരം ഒറ്റപ്പാലം പോലീസിന് ലഭിച്ച നിര്‍ദേശമനുസരിച്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് അറസ്റ്റ്.

Exit mobile version