Site icon Fourteen Kerala – 14 Kerala News

വയനാട്ടിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞ് കയറി അപകടം

വയനാട്: വയനാട്ടിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞ് കയറി അപകടം കാപുഞ്ചാൽ ഹെൽത്ത് സെന്ററിന് സമീപം പ്രധാന റോഡരികിലെ പലചരക്ക് കടയിൽ ഇന്ന് രാവിലെയാണ് നിയന്ത്രണം വിട്ട ടിപ്പർ ലോറി പാഞ്ഞ് കയറിയത്.കടയുടമ രക്ഷപ്പെട്ടത് തലനാരിഴക്ക്.

കടയിലെ തിണ്ണയിൽ ഇരിക്കുകയായിരുന്ന മേലെ ആലത്ത് വിശ്വനാഥൻ, തെക്കുംഞ്ചാൽ ബഷീർ എന്നിവർ ഇടിയുടെ ആഘാതത്തിൽ ഇരുവരും മറ്റൊരു വശത്തെക്ക് തെറിച്ച് വീണതിനാലാണ് വൻ ദുരന്തം ഒഴിവായത്. പനമരത്ത് നിന്നും മാനന്തവാടിയിലെക്ക് പോകുന്ന കെഎസ്ആർട്ടിസി ബസ് ടിപ്പറിന്റെ പുറകിൽ ഇടിച്ചതാണ് ടിപ്പർ നിയന്ത്രണം വിടാൻ കാരണമെന്ന് ദൃക്സാക്ഷികൾ.

Exit mobile version