Site icon Fourteen Kerala – 14 Kerala News

മലപ്പുറത്ത് വിദ്യാർത്ഥി കിണറിൽ വീണ് മരിച്ച നിലയിൽ

മലപ്പുറം : മലപ്പുറം ജില്ലയിലെ പെരുവള്ളൂരില്‍ വിദ്യാർത്ഥിയെ കിണറിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. നജാത്ത് ഇസ്ലാമിക്‌ സെന്ററിലെ വിദ്യാർഥിയായ മാവൂർ സ്വദേശി നാദിർ ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. കിണറ്റില്‍ വീഴുന്ന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം സംഭവം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

തേഞ്ഞിപ്പാലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.മീഞ്ചന്തയില്‍ നിന്നും അഗ്നശമന രക്ഷാ സേന സ്ഥലത്തെത്തിയാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം പുറത്തെടുത്തത്.

Exit mobile version