Site icon Fourteen Kerala – 14 Kerala News

എസ്എഫ്‌ഐ വനിതാ നേതാവിനെ ആക്രമിച്ചത് ലഹരിക്കടിമയായ വിദ്യാര്‍ത്ഥികളെന്ന് എസ്എഫ്‌ഐ

വയനാട്: വയനാട് മേപ്പാടി പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ വനിതാ നേതാവ് അപര്‍ണ ഗൗരിയെ ആക്രമിച്ചത് ലഹരിക്കടിമയായ വിദ്യാര്‍ത്ഥികളെന്ന് എസ്എഫ്‌ഐ.

വിദ്യാര്‍ത്ഥികള്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്ന വിഡിയോ എസ്എഫ്‌ഐ പുറത്തുവിട്ടു. ദൃശ്യങ്ങളിലുള്ളത് ക്യാമ്പസിലെ യുഡിഎസ്എഫ് പ്രവര്‍ത്തകരാണെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു.

എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റാണ് ആക്രമണത്തിനിരയായ അപര്‍ണ ഗൗരി. ആക്രമണത്തില്‍ പരുക്കേറ്റ അപര്‍ണ നിലവില്‍ മേപ്പാടി വിംസ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ക്യാമ്പസ് സംഘര്‍ഷം. പോളിടെക്‌നിക് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മുന്‍പായിരുന്നു സംഭവം.

 

Exit mobile version