Site icon Fourteen Kerala – 14 Kerala News

കായംകുളത്ത് നിന്നും കാണാതായ യുവാവിനെ എരുവ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കായംകുളത്ത് നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ സമീപത്തുള്ള എരുവ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം എരുവ കിഴക്ക് നന്ദലാൽ ഭവനിൽ അനന്തന്റെ മകൻ നന്ദലാൽ(24) എന്ന നന്ദുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

കായംകുളം എരുവയിൽ നിന്നുമാണ് കഴിഞ്ഞ ദിവസം മുതൽ യുവാവിനെ കാണാതായത്. യുവാവിന് മാനസിക വൈകല്യം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

Exit mobile version