Site icon Fourteen Kerala – 14 Kerala News

മൊബൈൽ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിന് വിദ്യാർത്ഥിനി എലിവിഷം കഴിച്ച് മരിച്ചു

തളിപ്പറമ്പ്: അമിതമായ മൊബൈൽ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിന് എലിവിഷം കഴിച്ച് ചികിൽസയിലായിരുന്ന പെൺകുട്ടി മരിച്ചു.

ആലക്കോട് രയരോം ബിംബും കാട്ട ചിവയൽ ബിജു ലിസ് ദമ്പതികളുടെ മകൾ ഫെഡിൽ മരിയ(17) ആണ് മരിച്ചത്.കരിമ്പം എസ്.ജി. മെഡിക്കൽ ഇൻസ്റ്റിറ്റിയൂട്ടിൽ ലാബ് ടെക്നീഷ്യൻ വിദ്യാർത്ഥിനിയാണ്.

മൂന്ന് ദിവസം മുമ്പ് പേസ്റ്റ് രൂപത്തിലുള്ള എലിവിഷം കഴിച്ച വിവരം പെൺകുട്ടി ആരോടും പറഞ്ഞിരുന്നില്ല.ഇന്നലെ അസ്വസ്ഥത തോന്നി ആശുപത്രിയിലെത്തിയപ്പോൽ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ

കോളേജിൽ എത്തിച്ചുവെങ്കിലും കരളിനെ ഉൾപ്പെടെ വിഷം ബാധിക്കപ്പെട്ടതിനാൽ കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇന്നലെ വൈകുന്നേരം മരണപ്പെട്ടു. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം സംസ്ക്കരിക്കും.

Exit mobile version