Site icon Fourteen Kerala – 14 Kerala News

ഇടുക്കിയിൽ പതിനഞ്ച്കാരിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

ഇടുക്കി: അടിമാലിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം രണ്ടാനച്ഛന്‍ കടന്നു കളഞ്ഞു.

വയറുവേദന എന്ന പേരില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നുള്ള വിവരം പുറത്തറിയുന്നത്. വ്യാഴഴ്ചയാണ് പെണ്‍കുട്ടിയെ കടുത്ത വയറുവേദനയെ തുടര്‍ന്ന് അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി മൂന്ന് മാസം ഗര്‍ഭിണിയാണ് എന്ന് അറിയുന്നത്.

Exit mobile version