Site icon Fourteen Kerala – 14 Kerala News

തെരുവുനായ ആക്രമണം; 6 ആടുകളെ കൊന്നു

തൃശ്ശൂർ: തൃശ്ശൂർ മതിലകത്ത് ആടുകളെ തെരുവുനായ്ക്കൾ ആക്രമിച്ചു . 6 ആടുകൾ ചത്തു. പുറമെ അഞ്ച് ആടുകൾക്ക് പരിക്കേൽക്കുകയും ചെയ്തു .

കല്ലൂപ്പറമ്പിൽ നസീബിന്റെ ആടുകളെയാണ് തെരുവ് നായ്ക്കൂട്ടം ആക്രമിച്ചത്. നസീബിന്റെ വീടുപണി നടക്കുന്നതിനാൽ തൊട്ടടുത്ത പറമ്പിലാണ് ആടുകളെ കെട്ടിയിരുന്നത്.

ഇന്നലെ രാത്രി ആടുകളെ കെട്ടിയിട്ട സ്ഥലത്ത് നിന്ന് ബഹളം കേട്ടതിനെ തുട‍ർന്ന് നസീബ് എത്തിയപ്പോഴാണ് ആടുകളെ നായ്ക്കൾ കടിച്ചു കീറിയതായി കണ്ടെത്തിയത്. നസീബും സംഘവും സ്ഥലത്തെത്തിയപ്പോൾ നായ്ക്കൾ തൊട്ടടുത്ത മതിൽ ചാടി രക്ഷപ്പെട്ടു.

ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി നസീബ് പറഞ്ഞു. പഞ്ചായത്തിൽ നിന്ന് വെറ്റിനറി ഡോക്ടർ എത്തി ആടുകളെ പരിശോധിച്ചു.

Exit mobile version