Site icon Fourteen Kerala – 14 Kerala News

കാസര്‍കോട് അണങ്കൂരില്‍ മണ്ണെണ്ണ ഗോഡൗണിന് തീപിടിച്ചു; ഇരുനില കെട്ടിടം പൂര്‍ണമയും കത്തി നശിച്ചു

കാസര്‍കോട്: അണങ്കൂരില്‍ മണ്ണെണ്ണ ഗോഡൗണിന് തീപിടിച്ചു. കാസര്‍കോട് സ്വദേശിയായ മുനീര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച ഗോഡൗണിനാണ് തീ പിടിച്ചത്. അപകട സമയത്ത് ഗോഡൗണില്‍ ഉണ്ടായിരുന്ന തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ആറ് ബാരലുകളില്‍ സൂക്ഷിച്ച മണ്ണെണ്ണയ്ക്കാണ് തീ പിടിച്ചത്. തീ പടരുന്ന ഘട്ടത്തില്‍ തന്നെ സമീപത്തെ വീടുകളില്‍ നിന്ന് ആള്‍ക്കാരെ മാറ്റിയിരുന്നു. അഗ്‌നിരക്ഷ സേനയുടെ മൂന്ന് യൂണിറ്റുകളെത്തി തീ അണച്ചെങ്കിലും കെട്ടിടം പൂര്‍ണമയും കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Exit mobile version