Site icon Fourteen Kerala – 14 Kerala News

വിഴിഞ്ഞം തുറമുഖ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും

വിഴിഞ്ഞം തുറമുഖ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ വൈകിട്ട് 3 മണി മുതൽ രാത്രി 7 വരെ “കലാ-സാംസ്കാരിക കൂട്ടായ്മ” തിരുവനന്തപുരം ഐക്യദാർഢ്യ സമിതി സംഘടിപ്പിക്കും.

ഉച്ചക്ക് 2 ന് ഫോട്ടോ പ്രദർശനത്തോടെ ആരംഭിക്കുന്ന ഈ കൂട്ടായ്മയിൽ പ്രമുഖ ചിത്രകാരന്മാർ കാൻവാസിൽ ചിത്രങ്ങൾ വരയ്‌ക്കും. നാടൻപാട്ടുകളും കടൽപ്പാട്ടുകളും അവതരിപ്പിക്കും. നാടക കലാകാരന്മാർ, കവികൾ, സാഹിത്യകാരൻമാർ, സാംസ്‌കാരിക നേതാക്കൾ, സമരസമിതി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. മറ്റ് ജില്ലകളിൽ കളക്‌ടറേറ്റുകൾ കേന്ദ്രീകരിച്ചാകും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുക.

Exit mobile version