Site icon Fourteen Kerala – 14 Kerala News

കണ്ണൂര്‍ പാപ്പിനിശേരിയില്‍ സാമുഹികാരോഗ്യ കേന്ദ്രത്തില്‍ തീപിടിത്തം

കണ്ണൂര്‍: കണ്ണൂര്‍ പാപ്പിനിശേരിയില്‍ സാമുഹികാരോഗ്യ കേന്ദ്രത്തില്‍ തീപിടിത്തം. ആശുപ്രതിയിലെ ഇന്‍ജക്ഷന്‍ റും പൂര്‍ണമായും കത്തിനശിച്ചു. റഫ്രിജറേറ്ററില്‍നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട്കാരണമാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

ഇന്‍ജക്ഷന്‍ മുറിയില്‍ തീകത്തുന്നത് കണ്ട് ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. കണ്ണൂരില്‍ നിന്ന് അഗ്‌നിശമന യൂനിറ്റ് എത്തുമ്പോഴേക്കും തീയണഞ്ഞിരുന്നു. ആശുപ്രതിയില്‍ കിടത്തിചികിത്സ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Exit mobile version