Site icon Fourteen Kerala – 14 Kerala News

എടികെ മോഹൻ ബഗാന്റെ ​ഗോൾ മഴയിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുങ്ങി; അഞ്ചുഗോളുകള്‍ക്കാണ് എടികെ ബ്ലാസ്റ്റേഴ്സിനെ തകർത്തത്

കൊച്ചി: എടികെ മോഹൻ ബഗാന്റെ ​ഗോൾ മഴയിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുങ്ങി. രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് എടികെ ബ്ലാസ്റ്റേഴ്സിനെ തകർത്തത്. ഒരു ഗോളിന് ലീഡ് ചെയ്തശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ കൂറ്റൻ തോൽവി. എടികെ മോഹൻ ബഗാനായി ഹാട്രിക്കുമായി ഓസ്ട്രേലിയൻ താരം ദിമിത്രി പെട്രാത്തോസ് നിറഞ്ഞാടി. 26, 62, 90 മിനിറ്റുകളിലായാണ് പെട്രാത്തോസ് ഹാട്രിക് പൂർത്തിയാക്കിയത്.

ലെനി റോഡ്രിഗസ് (88), ജോണി കൗക്കോ (38) എന്നിവരും ടീമിന് വേണ്ടി ​ഗോൾ നേടി. ഇവാൻ കലിയുഷ്‌നിയും (6) കെ പി രാഹുലും (81) ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യം കണ്ടു. തോല്‍വിയോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. മോഹന്‍ ബഗാന്‍ മൂന്ന് പോയന്റുമായി അഞ്ചാമതാണ്. അടുത്ത കളിയിൽ ഒഡിഷ എഫ്‌സിയാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികൾ. 23നാണ്‌ മത്സരം.

Exit mobile version