Site icon Fourteen Kerala – 14 Kerala News

മാഹി തിരുനാൾ; ഇന്നും നാളെയും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി മാഹി പോലീസ്

അഴിയൂർ : മാഹി സെയ്ന്റ് തെരേസാ തീർഥാടനകേന്ദ്രം തിരുനാളുമായി ബന്ധപ്പെട്ട് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി മാഹി പോലീസ് അറിയിച്ചു.

പ്രധാന തിരുനാൾദിനങ്ങളായ 14-നും 15-നും തലശ്ശേരിഭാഗത്തുനിന്നുവരുന്ന ബസ്, ലോറി മുതലായ വാഹനങ്ങൾ പഴയ പോസ്റ്റോഫീസ് റോഡ് കവലയിൽനിന്ന്‌ ഇടത്തോട്ട് ബുൾവാർ റോഡ്, സ്റ്റേഡിയം റോഡ്-റെയിൽവേ സ്റ്റേഷൻ റോഡ് വഴി അഴിയൂർ ചുങ്കം ഭാഗത്തേക്ക് പോകണം. വടകര ഭാഗത്തുനിന്നുവരുന്ന എല്ലാ വാഹനങ്ങളും മാഹി ആശുപത്രി ജങ്‌ഷനിൽനിന്ന് ഇടതുഭാഗത്തേക്ക് തിരിഞ്ഞ് താഴങ്ങാടി റോഡ്, ടാഗോർ പാർക്ക് വഴി പോലീസ് സ്റ്റേഷൻ റോഡിലൂടെ മാഹിപ്പാലം ഭാഗംവഴി പോകണം.

മെയിൻറോഡിൽ സെമിത്തേരി റോഡ് ജങ്‌ഷൻമുതൽ ഗവ. ആശുപത്രി ജങ്‌ഷൻവരെ വാഹനഗതാഗതം അനുവദിക്കില്ല. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് മാഹി സ്പോർട്സ് ഗ്രൗണ്ടിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.

നഗരത്തിലെ റോഡുകളിൽ പാർക്കിങ്‌ അനുവദിക്കില്ല. 14-ന് മാഹി ടൗണിലെ മദ്യഷാപ്പുകൾ അടച്ചിടും.

Exit mobile version