Site icon Fourteen Kerala – 14 Kerala News

കൊട്ടിയൂർ – മാനന്തവാടി ചുരം റോഡിൽ ലോറി മറിഞ്ഞു; ഒരാൾ മരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല

കണ്ണൂർ: കൊട്ടിയൂർ – മാനന്തവാടി ചുരം റോഡിൽ ലോറി മറിഞ്ഞ് ഗതാഗതകുരുക്ക്. രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്.

ലോറി ഡ്രൈവറും ക്ലീനറുമാണ് വണ്ടിയിലുണ്ടായിരുന്നത്. ഇരുവരെയും പുറത്തെത്തിച്ചു. ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കർണാടകയിൽ നിന്ന് പച്ചക്കറികളുമായി വന്ന ലോറിയാണ് മറിഞ്ഞത്. ഇലക്ട്രിക്ക് ലൈനിൻറെ മുകളിലേക്കാണ് ലോറി മറിഞ്ഞത്. ചുരം വഴിയുള്ള ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു.

Exit mobile version