Site icon Fourteen Kerala – 14 Kerala News

ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. താങ്‌പാവ മേഖലയിൽ ഞായറാഴ്ച വൈകിട്ട് ആരംഭിച്ച ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശം സുരക്ഷാ സേന വളഞ്ഞിട്ടുണ്ടെന്നും കശ്മീർ സോൺ പൊലീസ് അറിയിച്ചു.

അതേസമയം ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ നേരത്തെ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ദ്രാച്ചിൽ നടന്ന ഏറ്റുമുട്ടലിൽ നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിലെ മൂന്ന് പ്രാദേശിക ഭീകരർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഭീകരരായ ഹനാൻ ബിൻ യാക്കൂബും ജംഷേദും അടുത്തിടെ എസ്‌പിഒ ജാവേദ് ദാറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പങ്കാളികളാണ്.

ഒക്ടോബർ രണ്ടിന് പുൽവാമയിലെ പിംഗ്‌ലാനയിലാണ് കൊലപാതകം നടന്നത്. നേരത്തെ സെപ്റ്റംബർ 24ന് പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു തൊഴിലാളിയും പുൽവാമയിൽ കൊല്ലപ്പെട്ടിരുന്നു.

Exit mobile version