Site icon Fourteen Kerala – 14 Kerala News

എം പിയെ കണ്ടിട്ടും ജീപ്പിൽ നിന്നും ഇറങ്ങിയില്ല; എസ് ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി

ഒല്ലൂർ എസ് ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി എം പി. ഒല്ലൂർ എസ് ഐയായ ആന്റണിയോടാണ് സല്യൂട്ട് ചെയ്യാൻ സുരേഷ് ഗോപി ആവശ്യപ്പെട്ടത്. എം പിയെ കണ്ടിട്ടും ജീപ്പിൽ നിന്നും ഇറങ്ങാതിരുന്ന എസ് ഐയെ വിളിച്ചുവരുത്തിയാണ്അദ്ദേഹം സല്യൂട്ട് ചെയ്യിപ്പിച്ചത്.

തൃശൂര്‍ പുത്തൂരിൽ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം ഉണ്ടായത്. ഒരു താക്കീത് പോലെയായിരുന്നു അദ്ദേഹത്തിന്റെ നടപടി.സുരേഷ് ഗോപി എത്തിയിട്ടും ജീപ്പില്‍ തന്നെ തുടര്‍ന്ന ഒല്ലൂര്‍ എസ്‌ഐയെ അദ്ദേഹം വിളിച്ചുവരുത്തി താനൊരു എം.പി ആണെന്ന് ഓര്‍മ്മിപ്പിക്കുകയും ഒരു സല്യൂട്ടൊക്കെ  ആകാമെന്ന് പറയുകയുമായിരുന്നു.അതേസമയം സംഭവത്തിൽ എസ് ഐയുടെ ഭാഗത്ത് നിന്നും വിശദീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

Exit mobile version