Site icon Fourteen Kerala – 14 Kerala News

പാലക്കാട്ട് യുവാവ് കൃഷിയിടത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ

പാലക്കാട് : പാലക്കാട്ട് എലപ്പുള്ളിയില്‍ യുവാവ് കൃഷിയിടത്തില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍. കുന്നുകാട് മേച്ചില്‍ പാടം വിനീത് (28) ആണ് മരിച്ചത്. പന്നിക്ക് വെച്ച കെണിയില്‍ നിന്നും ഷോക്കേറ്റാണ് മരണമെന്നാണ് സംശയം.

കെണിവെച്ച ദേവസഹായം എന്നയാള്‍ കസബ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. രാവിലെ കെണി പരിശോധിക്കാന്‍ വന്നപ്പോഴാണ് ഒരാള്‍ മരിച്ച് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ വിവരമറിയിക്കുകയും കീഴടങ്ങുകയുമായിരുന്നു.

Exit mobile version