Site icon Fourteen Kerala – 14 Kerala News

അട്ടപ്പാടി മധുവധക്കേസ് : വിചാരണ നടപടികൾ ഇന്നും തുടരും

അട്ടപ്പാടി മധുവധക്കേസിൽ വിചാരണ നടപടികൾ ഇന്നും മണ്ണാർക്കാട് എസ്‌സി എസ്ടി കോടതിയിൽ തുടരും.29 മുതലുള്ള സാക്ഷികളെ കോടതി ഇന്ന് വിസ്തരിക്കും.

ഇന്നലെ 25 മുതൽ 28 വരെയുള്ള സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.ഇതിൽ 27ആം സാക്ഷി സെയ്തലവി നേരത്തെ നൽകിയ മൊഴി മാറ്റി പറഞ്ഞു. ഇതുവരെ 14 സാക്ഷികളാണ് കേസിൽ കൂറുമാറിയത്.

122 സാക്ഷികളുള്ള കേസിൽ ദിവസവും ഇനി അഞ്ച് സാക്ഷികളെ വെച്ച് വിസ്തരിക്കാനാണ് കോടതിയുടെ തീരുമാനം.കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി വിചാരണാ കോടതിക്ക് നിർദേശം നൽകിയിരുന്നു.

Exit mobile version