Site icon Fourteen Kerala – 14 Kerala News

ആലപ്പുഴയില്‍ നവജാതശിശുവിനെ പൊന്തക്കാട്ടില്‍ കണ്ടെത്തി

ആലപ്പുഴ: തുപ്പള്ളി ജംഗ്ഷന് സമീപം പൊന്തക്കാട്ടിൽ നവജാത ശിശുവിനെ കണ്ടെത്തി. ആക്രി ശേഖരിക്കാനെത്തിയ അതിഥി തൊഴിലാളികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. പെൺകുഞ്ഞിന്റെ കരച്ചിൽ കേട്ട് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് നാട്ടുകാരാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

കുഞ്ഞ് ജനിച്ച് ഏറെ കഴിയും മുമ്പാണ് ഉപേക്ഷിച്ചിരിക്കുന്നത്. കുഞ്ഞിന്‍റെ അമ്മയെന്ന് സംശയിക്കുന്ന യുവതി ബീച്ച് ആശുപത്രിയിൽ ചികിത്സ തേടിയതായും റിപ്പോർട്ടുകളുണ്ട്. അമിത രക്തസ്രാവം അനുഭവപ്പെട്ടതിനെ തുടർന്ന് രാവിലെയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീടാണ് പൊന്തക്കാട്ടിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്.

Exit mobile version