Site icon Fourteen Kerala – 14 Kerala News

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മയക്കുമരുന്നുമായി കൊടിയത്തൂർ സ്വദേശിയടക്കം രണ്ടുപേർ അറസ്റ്റിൽ

വയനാട്: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ ജില്ലാ പൊലീസ് ഡോഗ് സ്ക്വാഡും ഡാന്‍സാഫ് വനം വകുപ്പും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ ലഹരി മരുന്നുമായി രണ്ടുപേർ പിടിയിലായി.

10 ഗ്രാം കഞ്ചാവുമായി കോഴിക്കോട് കൊടിയത്തൂർ സ്വദേശി ഉറവിങ്കൽ വീട്ടിൽ ഒ. സിറാജുദ്ദീനെ (30)യും 0.4 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് കിനാലൂര്‍ സ്വദേശി കുളത്തുവയല്‍ വീട്ടില്‍ കെ.വി. അജ്മലിനെയും (24) ആണ് പിടിയിലായത്.

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീന്‍, ഡാന്‍സാഫ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ അഖില്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.എച്ച്‌. ഷെഫീഖ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജി. ബാബു, പ്രിവന്‍റീവ് ഓഫിസര്‍ കെ.വി. വിജയകുമാര്‍, എം.പി. ഹരിദാസന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ചാള്‍സ് കുട്ടി, നിഷാദ് എന്നിവര്‍ പങ്കെടുത്തു.

Exit mobile version